5-August-2023 -
By. Business Desk
കൊച്ചി: സിഎന്‍ജി സെഗ്മെന്റില്‍ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ പഞ്ച് ഐസിഎന്‍ജി (ശഇചഏ) വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. ഇരട്ട സിലണ്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിഷ്‌കരിച്ച ടിയാഗോ ഐസിഎന്‍ജി, ടിഗോര്‍ ഐസിഎന്‍ജി വാഹനങ്ങള്‍ക്കൊപ്പമാണ് പഞ്ചും ഇന്ത്യന്‍ നിരത്തുകളുടെ ഭാഗമാകുന്നത്. ഇതോടെ സിഎന്‍ജി സെഗ്മെന്റില്‍ കൂടുതല്‍ കരുത്താകര്‍ഷിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. ഈ വര്‍ഷം മെയിലാണ് അള്‍ട്രോസ് ഐസിഎന്‍ജിയിലൂടെ ടാറ്റ മോട്ടോഴ്‌സ് ഇരട്ടസിലണ്ടര്‍ സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിക്കുന്നത്. ബൂട്ട് സ്‌പെയ്‌സില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയാറാകതെ തന്നെ മികച്ച െ്രെഡവിംഗ് അനുഭവം നല്‍കുന്ന മികവിന് സിഎന്‍ജി വാഹന ഉപഭോക്താക്കള്‍ക്കിടയില്‍ അതിശയകരമായ പ്രതികരണമാണ് ലഭിച്ചത്.
അള്‍ട്രോസ് ഐസിഎന്‍ജിയുടെ വിജയത്തെ കൂടുതല്‍ ഊട്ടിയുറപ്പിച്ചുകൊണ്ട് ഇരട്ട സിലിണ്ടര്‍ സാങ്കിതികവിദ്യയില്‍ മൂന്ന് വാഹനങ്ങള്‍കൂടിയാണ് വിപണിയിലെത്തുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ മാര്‍ക്കറ്റിംഗ് ഹെഡ് വിനയ് പന്ത് പറഞ്ഞു. 'ടിയാഗോയ്ക്കും ടിഗോറിനുമൊപ്പം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സബ് കോംപാക്ട് എസ് യു വിയായ ടാറ്റ പഞ്ചും ഇരട്ടസിലിണ്ടര്‍ സാങ്കേതികവിദ്യയില്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. 2023 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചതുമുതല്‍, ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഉല്‍പ്പന്നങ്ങളിലൊന്നാണ് പഞ്ച് ഐസിഎന്‍ജി. വിട്ടുവീഴ്ചയില്ലാത്ത ബൂട്ട് സ്‌പേസും ഹൈ എന്‍ഡ് ഫീച്ചര്‍ അപ്‌ഗ്രേഡുകളും ഉപയോഗിച്ച്, പഞ്ച് ഐസിഎന്‍ജി ഒരു എസ്‌യുവിയുടെ എവിടെയും പോകാനുള്ള മനോഭാവം പ്രകടമാക്കുന്നു, ഇത് സാങ്കേതിക വിദഗ്ദ്ധരും ക്ലാസ് സവിശേഷതകളില്‍ ഏറ്റവും മികച്ചതും പരിസ്ഥിതി സൗഹൃദവുമായ ആവശ്യക്കാരായ ഉപഭോക്താക്കളുടെ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യകതകള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.